ലോകകപ്പ് ഹോക്കി : ജർമൻ വണ്ടർ
Thursday, January 26, 2023 12:46 AM IST
ഭുവനേശ്വർ: ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ജർമനി ലോകകപ്പ് ഹോക്കി സെമി ഫൈനലിൽ കടന്നു. രണ്ടു ഗോളിനു പിന്നിൽനിന്നശേഷം രണ്ടു മിനിറ്റിൽ രണ്ടുഗോൾ തിരിച്ചശേഷമാണ് ഷൂട്ടൗട്ടിൽ ജർമനി വിജയം കണ്ടത്. നായകൻ മാറ്റ്സ് ഗ്രാംബുഷ്, ഇളയ സഹോദരൻ ടോം എന്നിവരാണു ജർമനിയുടെ ഗോളുകൾ നേടിയത്. സെമി ഫൈനലിൽ ജർമനി ഓസ്ട്രേലിയയെ നേരിടും.