ഗോകുലം ജയിച്ചു
Thursday, March 2, 2023 12:55 AM IST
കോഴിക്കോട്: തുടര്‍തോല്‍വികള്‍ക്കുശേഷം കേരള പ്രീമിയര്‍ ലീഗ് സൂപ്പര്‍ സിക്സില് വിജയവഴിയില്‍ തിരിച്ചെത്തി ഗോകുലം കേരള എഫ്സി.
കോവളം എഫ്സിയെ എതിരില്ലാത്ത നാലുഗോളുകള്ക്കാണു കീഴടക്കിയത്. മധ്യനിരതാരം അര്ജുന് ജയരാജ്(24), ഘാന താരം സാമുവല്‍ കൊനൈ(39), പകരക്കാരായി ഇറങ്ങിയ സ്റ്റെഫന് സതാര്കര് (77), നൈജീരിയന്‍താരം ഗോഡ്ഫ്രെ ഒമാഡു(90)എന്നിവര്‍ ലക്ഷ്യംകണ്ടു.