സ്മിത്ത് നയിക്കും
Wednesday, March 15, 2023 12:25 AM IST
മുംബൈ: ഇന്ത്യക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. അമ്മയുടെ നിര്യാണത്തെത്തുടർന്ന് പാറ്റ് കമ്മിൻസ് ഓസ്ട്രേലിയയിൽ തുടരുന്ന പശ്ചാത്തലത്തിലാണിത്.
ഓസീസ് ക്യാപ്റ്റനായ കമ്മിൻസിന്റെ അമ്മ മരിയ കഴിഞ്ഞയാഴ്ചയാണു മരിച്ചത്. അമ്മയുടെ അസുഖം ഗുരുതരമായതിനെത്തുടർന്ന് ഇന്ത്യക്കെതിരേ ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിനു പിന്നാലെ കമ്മിൻസ് നാട്ടിലേക്കു മടങ്ങിയിരുന്നു.
ഇതോടെ ഓസ്ട്രേലിയ, അവസാന അഞ്ച് ഏകദിനം നാലു വ്യത്യസ്ത ക്യാപ്റ്റന്മാർക്കു കീഴിൽ കളിക്കുമെന്നുറപ്പായി.