അർജന്റീനയുടെ മത്സരത്തിനു തള്ളിക്കയറ്റം
Saturday, March 18, 2023 1:33 AM IST
ബുവാനോസ് ആരീസ്: ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ അർജന്റീനയുടെ രാജ്യാന്തര സൗഹൃദ മത്സരത്തിന്റെ ടിക്കറ്റിനായി ആരാധകരുടെ തള്ളിക്കയറ്റം.
ലോകകപ്പ് കിരീട നേട്ടത്തിനു ശേഷം ലയണൽ മെസിയുടെ അർജന്റീന ആദ്യമായി കളത്തിലിറങ്ങുന്ന മത്സരമാണ്. 15.5 ലക്ഷം ആളുകളാണു ടിക്കറ്റിനായി അപേക്ഷിച്ചത്. രാജ്യം സാന്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുന്പോഴും വൻ തുക ചെലവഴിച്ച് ടിക്കറ്റിനായി ആളുകൾ രംഗത്തെത്തി എന്നതാണുശ്രദ്ധേയം.
ഈ മാസം 23ന് ബുവാനോസ് ആരീസിൽവച്ച് പാനമയ്ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ടിക്കറ്റിനായാണ് 15.5 ലക്ഷം ആരാധകർ ശ്രമിച്ചത്. 12,000 മുതൽ 49,000 അർജന്റൈൻ പിസോസ് (4875 മുതൽ 19,915 രൂപ) ആണു ടിക്കറ്റ് നിരക്ക്.