മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 21 റൺസ് തോൽവി, ഓസീസിനു പരന്പര
മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 21 റൺസ് തോൽവി, ഓസീസിനു പരന്പര
Thursday, March 23, 2023 12:47 AM IST
ചെ​ന്നൈ: ജ​യി​ക്കാ​മാ​യി​രു​ന്ന ക​ളി കൈ​വി​ട്ടു ക​ള​ഞ്ഞ ടീം ​ഇ​ന്ത്യ, മൂ​ന്നാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് 21 റ​ൺ​സ് തോ​ൽ​വി​യോ​ടെ പ​ര​ന്പ​ര കൈ​വി​ട്ടു. മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 2-1ന് ​ഓ​സീ​സ് സ്വ​ന്ത​മാ​ക്കി.

സ്കോ​ർ: ഓ​സ്ട്രേ​ലി​യ 269 (49), ഇ​ന്ത്യ 248 (49.1). നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ദം സാം​പ​യും ര​ണ്ട് വി​ക്ക​റ്റ് പി​വു​ത ആ​ഷ്ട​ൺ അ​ഗ​റു​മാ​ണ് ഇ​ന്ത്യ​യെ തോ​ൽ​വി​യി​ലേ​ക്കു ത​ള്ളി​വി​ട്ട​ത്. സാം​പ​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. ഓ​സീ​സി​ന്‍റെ മി​ച്ച​ൽ മാ​ർ​ഷ് പ്ലെ​യ​ർ ഓ​ഫ് ദ ​സീ​രീ​സ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഓസീസ് ഓ​​​​​​പ്പ​​​​​​ണ​​​​​​ർ​​​​​​മാ​​​​​​രാ​​​​​​യ ട്രാ​​​​​​വി​​​​​​സ് ഹെ​​​​​​ഡും (33) മി​​​​​​ച്ച​​​​​​ൽ മാ​​​​​​ർ​​​​​​ഷും (47) ആ​​​​​​ദ്യ വി​​​​​​ക്ക​​​​​​റ്റി​​​​​​ൽ 68 റ​​​​​​ണ്‍​സ് നേ​​​​​​ടി. എ​​​​​​ന്നാ​​​​​​ൽ, ബൗ​​​​​​ളിം​​​​​​ഗ് ചെ​​​​​​യ്ഞ്ചാ​​​​​​യെ​​​​​​ത്തി​​​​​​യ ഹാ​​​​​​ർ​​​​​​ദി​​​​​​ക് പാ​​​​​​ണ്ഡ്യ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ മൂ​​​​​​ന്ന് ഓ​​​​​​വ​​​​​​റി​​​​​​ൽ മൂ​​​​​​ന്നു വി​​​​​​ക്ക​​​​​​റ്റ് വീ​​​​​​ഴ്ത്തി​​​​​​യ​​​​​​തോ​​​​​​ടെ ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ 85/3 എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലാ​​​​​​യി. ഹെ​​​​​​ഡ്, മാ​​​​​​ർ​​​​​​ഷ്, സ്റ്റീ​​​​​​വ് സ്മി​​​​​​ത്ത് (0) എ​​​​​​ന്നി​​​​​​വ​​​​​​രെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഹാ​​​​​​ർ​​​​​​ദി​​​​​​ക് മ​​​​​​ട​​​​​​ക്കി​​​​​​യ​​​​​​ത്. അ​​​​​​ല​​​​​​ക്സ് കാ​​​​​​രെ (38), മാ​​​​​​ർ​​​​​​ക്ക​​​​​​സ് സ്റ്റോ​​​​​​യി​​​​​​ൻ​​​​​​സ് (25), സീ​​​​​​ൻ അ​​​​​​ബൗ​​​​​​ട്ട് (26) എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ കൂ​​​​​​ട്ടാ​​​​​​യ ​​​​​​ശ്ര​​​​​​മ​​​​​​ത്തി​​​​​​ലൂ​​​​​​ടെ ഓ​​​​​​സീസ് 269 ൽ എത്തി.
വി​​​​​​ക്ക​​​​​​റ്റ് കീ​​​​​​പ്പ​​​​​​ർ സ്ഥാ​​​​​​ന​​​​​​ത്ത് കെ.​​​​​​എ​​​​​​ൽ. രാ​​​​​​ഹു​​​​​​ലി​​​​​​നു പ​​​​​​ക​​​​​​രം അ​​​​​​ല്പ​​​​​​നേ​​​​​​രം ഇ​​​​​​ഷാ​​​​​​ൻ കി​​​​​​ഷ​​​​​​ൻ എ​​​​​​ത്തി. ഡി​​​​​​ആ​​​​​​ർ​​​​​​എ​​​​​​സ് എ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ച്ച കു​​​​​​ൽ​​​​​​ദീ​​പ് യാ​​​​​​ദ​​​​​​വി​​​​​​നെ, ഡി​​​​​​ആ​​​​​​ർ​​​​​​എ​​​​​​സ് ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട​​​​​​ശേ​​​​​​ഷം രോ​​​​​​ഹി​​​​​​ത് ശ​​​​​​ർ​​​​​​മ പ​​​​​​രു​​​​​​ഷ​​​​​​മാ​​​​​​യി നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​തും ശ്ര​​​​​​ദ്ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു.

ഓ, ​​​​​​കോ​​​​​​ഹ്‌​​​​​ലി!

വി​​​​​​രാ​​​​​​ട് കോ​​​​​​ഹ്‌​​​​​ലി​​​​​​ (54) ടീ​​​​​​മി​​​​​​നെ ജ​​​​​​യ​​​​​​ത്തി​​​​​​ലേ​​​​​​ക്കു ന​​​​​​യി​​​​​​ക്കുമെന്നു തോ​​​​​​ന്നി​​​​​​പ്പി​​​​​​ച്ചു. എ​​​​​​ന്നാ​​​​​​ൽ, ആ​​​​​​ഷ്ട​​​​​​ണ്‍ അ​​​​​​ഗ​​​​​​റി​​​​​​ന്‍റെ പ​​​​​​ന്തി​​​​​​ൽ അ​​​​​​ല​​​​​​ക്ഷ്യ​​​​​​മാ​​​​​​യ ഷോ​​​​​​ട്ടി​​​​​​ലൂ​​​​​​ടെ കോ​​​​​​ഹ്‌​​​​​ലി ​പു​​​​​​റ​​​​​​ത്താ​​​​​​യി. ഇ​​​​​​ല്ലാ​​​​​​ത്ത റ​​​​​​ണ്ണി​​​​​​നാ​​​​​​യു​​​​​​ള്ള ശ്ര​​​​​​മ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​ക്സ​​​​​​ർ പ​​​​​​ട്ടേ​​​​​​ലി​​​​​​നെ പി​​​​​​ന്തി​​​​​​രി​​​​​​പ്പി​​​​​​ക്കാ​​​​​​തെ റ​​​​​​ണ്ണൗ​​​​​​ട്ടി​​​​​​ലേ​​​​​​ക്കും കോ​​​​​​ഹ്‌​​​​​ലി ​ന​​​​​​യി​​​​​​ച്ചു.

ഓ​​​​​​പ്പ​​​​​​ണ​​​​​​ർ​​​​​​മാ​​​​​​രാ​​​​​​യ രോ​​​​​​ഹി​​​​​​ത് ശ​​​​​​ർ​​​​​​മ​​​​​​യും (30), ശു​​​​​​ഭ്മാ​​​​​​ൻ ഗി​​​​​​ല്ലും (37) ചേ​​​​​​ർ​​​​​​ന്ന് 65 റ​​​​​​ണ്‍​സ് ആ​​​​​​ദ്യ​​​​​​വി​​​​​​ക്ക​​​​​​റ്റി​​​​​​ൽ നേ​​​​​​ടി. ഹാ​ർ​ദി​ക് പാ​ണ്ഡ്യ (40 പ​ന്തി​ൽ 40) പൊ​രു​തി​യെ​ങ്കി​ലും ആ​ദം സാം​പ​യു​ടെ സ്പി​ന്നി​നു മു​ന്നി​ൽ കു​ടുങ്ങി.

സ്കോർ കാർഡ്

ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ ബാ​​​​​​റ്റിം​​​​​​ഗ്: ട്രാ​​​​​​വി​​​​​​സ് ഹെ​​​​​​ഡ് സി ​​​​​​കു​​​​​​ൽ​​​​​​ദീ​​​​​​പ് ബി ​​​​​​ഹാ​​​​​​ർ​​​​​​ദി​​​​​​ക് 33, മി​​​​​​ച്ച​​​​​​ൽ മാ​​​​​​ർ​​​​​​ഷ് ബി ​​​​​​ഹാ​​​​​​ർ​​​​​​ദി​​​​​​ക് 47, സ്മി​​​​​​ത്ത് സി ​​​​​​രാ​​​​​​ഹു​​​​​​ൽ ബി ​​​​​​ഹാ​​​​​​ർ​​​​​​ദി​​​​​​ക് 0, വാ​​​​​​ർ​​​​​​ണ​​​​​​ർ സി ​​​​​​ഹാ​​​​​​ർ​​​​​​ദി​​​​​​ക് ബി ​​​​​​കു​​​​​​ൽ​​​​​​ദീ​​​​​​പ് 23, ല​​​​​​ബൂ​​​​​​ഷെ​​​​​​യ്ൻ സി ​​​​​​ഗി​​​​​​ൽ ബി ​​​​​​കു​​​​​​ൽ​​​​​​ദീ​​​​​​പ് 28, അ​​​​​​ല​​​​​​ക്സ് കാ​​​​​​രെ ബി ​​​​​​കു​​​​​​ൽ​​​​​​ദീ​​​​​​പ് 38, സ്റ്റോ​​​​​​യി​​​​​​ൻ​​​​​​സ് സി ​​​​​​ഗി​​​​​​ൽ ബി ​​​​​​അ​​​​​​ക്സ​​​​​​ർ പ​​​​​​ട്ടേ​​​​​​ൽ 25, സീ​​​​​​ൻ അ​​​​​​ബൗ​​​​​​ട്ട് ബി ​​​​​​അ​​​​​​ക്സ​​​​​​ർ പ​​​​​​ട്ടേ​​​​​​ൽ 26, ആ​​​​​​ഷ്ട​​​​​​ണ്‍ അ​​​​​​ഗ​​​​​​ർ സി ​​​​​​അ​​​​​​ക്സ​​​​​​ർ പ​​​​​​ട്ടേ​​​​​​ൽ ബി ​​​​​​സി​​​​​​റാ​​​​​​ജ് 17, സ്റ്റാ​​​​​​ർ​​​​​​ക്ക് സി ​​​​​​ജ​​​​​​ഡേ​​​​​​ജ ബി ​​​​​​സി​​​​​​റാ​​​​​​ജ് 10, ആ​​​​​​ദം സാം​​​​​​പ നോ​​​​​​ട്ടൗ​​​​​​ട്ട് 10, എ​​​​​​ക്സ്ട്രാ​​​​​​സ് 12, ആ​​​​​​കെ 269/10 (49).

വി​​​​​​ക്ക​​​​​​റ്റ് വീ​​​​​​ഴ്ച: 68/1, 74/2, 85/3, 125/4, 138/5, 196/6, 203/7, 245/8, 247/9, 269/10.
ബൗ​​​​​​ളിം​​​​​​ഗ്: മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ഷ​​​​​​മി 6-0-37-0, മു​​​​​​ഹ​​​​​​മ്മ​​​​​​ദ് സി​​​​​​റാ​​​​​​ജ് 7-1-37-2, അ​​​​​​ക്സ​​​​​​ർ പ​​​​​​ട്ടേ​​​​​​ൽ 8-0-57-2, ഹാ​​​​​​ർ​​​​​​ദി​​​​​​ക് പാ​​​​​​ണ്ഡ്യ 8-0-44-3, ര​​​​​​വീ​​​​​​ന്ദ്ര ജ​​​​​​ഡേ​​​​​​ജ 10-0-34-0, കു​​​​​​ൽ​​​​​​ദീ​​​​​​പ് യാ​​​​​​ദ​​​​​​വ് 10-1-56-3.

ഇ​​​​​​ന്ത്യ ബാ​​​​​​റ്റിം​​​​​​ഗ്: രോ​​​​​​ഹി​​​​​​ത് സി ​​​​​​സ്റ്റാ​​​​​​ർ​​​​​​ക്ക് ബി ​​​​​​അ​​​​​​ബൗ​​​​​​ട്ട് 30, ശു​​​​​​ഭ്മാ​​​​​​ൻ ഗി​​​​​​ൽ എ​​​​​​ൽ​​​​​​ബി​​​​​​ഡ​​​​​​ബ്ല്യു ബി ​​​​​​സാം​​​​​​പ 37, കോ​​​​​​ഹ്‌​​​​​ലി ​സി ​​​​​വാ​​​​​​ർ​​​​​​ണ​​​​​​ർ ബി ​​​​​​അ​​​​​​ഗ​​​​​​ർ 54, കെ.​​​​​​എ​​​​​​ൽ. രാ​​​​​​ഹു​​​​​​ൽ സി ​​​​​​അ​​​​​​ബൗ​​​​​​ട്ട് ബി ​​​​​​സാം​​​​​​പ 32, അ​​​​​​ക്സ​​​​​​ർ പ​​​​​​ട്ടേ​​​​​​ൽ റ​​​​​​ണ്ണൗ​​​​​​ട്ട് 2, ഹാ​ർ​ദി​ക് സി ​സ്മി​ത്ത് ബി ​സാം​പ 40, സൂ​ര്യ​കു​മാ​ർ ബി ​അ​ഗ​ർ 0, ജ​ഡേ​ജ സി ​സ്റ്റോ​യി​ൻ​സ് ബി ​സാം​പ18, കു​ൽ​ദീ​പ് റ​ണ്ണൗ​ട്ട് 6, മു​ഹ​മ്മ​ദ് ഷ​മി ബി ​സ്റ്റോ​യി​ൻ​സ് 14, സി​റാ​ജ് നോ​ട്ടൗ​ട്ട് 3, എ​ക്സ്ട്രാ​സ് 12, ആ​കെ 248/10 (49.1)

വി​​​​​​ക്ക​​​​​​റ്റ് വീ​​​​​​ഴ്ച: 65/1, 77/2, 146/3, 151/4, 185/5, 185/6, 218/7, 225/8, 243/9, 248/10.
ബൗ​ളിം​ഗ്: സ്റ്റാ​ർ​ക്ക് 10-0-67-0, സ്റ്റോ​യി​ൻ​സ് 9.1-0-43-1, അ​ബൗ​ട്ട് 10-0-50-1, സാം​പ 10-0-45-4, അ​ഗ​ർ 10-0-41-2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.