ബാഴ്സ വീണ്ടും തോറ്റു
Thursday, May 25, 2023 1:07 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ 2022-23 സീസണ് കിരീടം ഉറപ്പിച്ചതിനു പിന്നാലെ ഇറങ്ങിയ രണ്ടാം മത്സരത്തിലും എഫ്സി ബാഴ്സലോണയ്ക്കു തോൽവി.
എവേ പോരാട്ടത്തിൽ വയ്യഡോലിഡ് 3-1ന് ബാഴ്സലോണയെ തോല്പിച്ചു. ബാഴ്സയ്ക്കെതിരായ ജയത്തോടെ വയ്യഡോലിഡ് തരംതാഴ്ത്തൽ ഭീഷണിയിൽനിന്നു താത്കാലികമായി കരകയറി.