സാധ്യതകൾ മെസിയെ എന്തു വിലകൊടുത്തും സ്വന്തമാക്കുമെന്ന തരത്തിൽ ബാഴ്സ മാനേജ്മെന്റിൽനിന്നു പ്രസ്താവനകൾ ഉണ്ടായിട്ടില്ല. മാത്രമല്ല, നിലവിൽ റൊണാൾഡ് അരൗയോ, ഗാവി എന്നിവരുടെ കരാർ പുതുക്കുന്നതിലാണു ശ്രദ്ധയെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിച്ചതിൽ അഭിമാനം: ഗാൾട്ടിയർ പാരീസ്: ലയണൽ മെസി പിഎസ്ജി വിടുമെന്നു സ്ഥിരീകരിച്ചു പരിശീലകൻ ക്രിസ്റ്റഫി ഗാൾട്ടിയർ. ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെർമോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പിഎസ്ജി ജേഴ്സിയിൽ മെസിയുടെ അവസാന മത്സരമായിരിക്കുമെന്നു പരിശീലകൻ പറഞ്ഞു. ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാൻ ഭാഗ്യം ലഭിച്ചതിൽ താൻ അഭിമാനിക്കുന്നെന്നും ഗാൾട്ടിയർ കൂട്ടിച്ചേർത്തു.
പണമെറിഞ്ഞ് അല്‍ ഹിലാല്‍ സൗദി ക്ലബ്ബ് അൽ ഹിലാൽ മെസിക്കു മുന്നിൽ വന്പൻ ഓഫർ വച്ചിട്ടുണ്ട്. ഒരു ബില്യണ്‍ ഡോളർ (8,200 കോടി രൂപ) വരെ മെസിക്കുവേണ്ടി അൽ ഹിലാൽ മുടക്കും. ഇനി കാത്തിരിക്കാനാവില്ലെന്നും 15 ദിവസത്തിനുള്ളിൽ തീരുമാനം പറയണമെന്നും അൽ ഹിലാൽ മെസിയെ അറിയിച്ചിട്ടുണ്ട്. സൗദി സർക്കാരും ഇടപാടിൽ പങ്കാളിത്തം വഹിക്കുന്നുണ്ടെന്നാണു സൂചന.
അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയും മെസിക്കായി കച്ചമുറുക്കി രംഗത്തുണ്ട്. അൽ ഹിലാലിന്റത്ര വന്പൻ ഓഫറല്ല മയാമി മെസിക്കു മുന്നിൽവച്ചിരിക്കുന്നത്. മയാമിയുമായി കരാർ ഒപ്പിട്ടശേഷം ബാഴ്സയ്ക്കായി മെസിയെ വായ്പ നൽകുന്നതും പരിഗണനയിലുണ്ട്. വലിയ കുരുക്കുകളുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ടുപോയിട്ടില്ല.