ടെസ്റ്റ് ക്രിക്കറ്റ്: ഇംഗ്ലണ്ടിന് കൂറ്റൻ ലീഡ്
Friday, June 2, 2023 11:40 PM IST
ലണ്ടൻ: അയർലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് 352 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ്. 172 റൺസിനു പുറത്തായ അയർലൻഡിനെതിരേ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 524 റൺസ് നേടി ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
ഇംഗ്ലണ്ടിനായി ഒല്ലി പോപ്പ് (205) ഇരട്ട സെഞ്ചുറി സ്വന്തമാക്കി. ബെൻ ഡെക്കറ്റ് (182) സെഞ്ചുറിയും സാക് ക്രൗളി (56), ജോ റൂട്ട് (56) എന്നിവർ അർധസെഞ്ചുറിയും നേടി.
51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റൂവർട്ട് ബ്രോഡും 35 റൺസിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ജാക് ലീച്ചുമാണ് അയർലൻഡിനെ ഒന്നാം ഇന്നിംഗ്സിൽ 172ൽ ഒതുക്കിയത്.