ബാഴ്സലോണ ചാന്പ്യൻ
Sunday, June 4, 2023 11:31 PM IST
ഐന്തോവൻ (നെതർലൻഡ്സ്): യുവേഫ വനിതാ ചാന്പ്യൻസ് ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്ക്. ഫൈനലിൽ ജർമൻ ടീമായ വൂൾവ്സ്ബർഗിനെ കീഴടക്കിയാണു ബാഴ്സലോണയുടെ കിരീടധാരണം. രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷം മൂന്നു ഗോൾ തിരിച്ചടിച്ച് 3-2നാണ് ബാഴ്സലോണ ഫൈനലിൽ വിജയിച്ചത്. യുവേഫ വനിതാ ചാന്പ്യൻസ് ലീഗ് ബാഴ്സലോണ സ്വന്തമാക്കുന്നത് ഇതു രണ്ടാം തവണയാണ്. 2020-21 സീസണിലായിരുന്നു ക്ലബ്ബിന്റെ കന്നി ചാന്പ്യൻസ് ലീഗ് കിരീടം.
എവ പജോർ (3’), അലക്സാഡ്ര പോപ് (37’) എന്നിവരുടെ ഗോളുകളിലൂടെ വൂൾവ്സ്ബർഗ് 2-0ന്റെ ലീഡ് നേടി ആദ്യപകുതി അവസാനിപ്പിച്ചു. എന്നാൽ, പെട്രീസ്യ ഗുയ്ജാരൊയുടെ (48’, 50’) ഇരട്ടഗോളിലൂടെ ബാഴ്സലോണ കടം വീട്ടി. ഫ്രൈഡോളിന റൂൾഫോയിലൂടെ (70’) ബാഴ്സ കിരീടം സ്വന്തമാക്കുകയും ചെയ്തു.