ചെസ്: കേരളം രണ്ടാമത്
Saturday, June 10, 2023 12:14 AM IST
ന്യൂഡൽഹി: അണ്ടർ 19 ദേശീയ സ്കൂൾ ചെസ് ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളം രണ്ടാമത്. എറണാകുളം സ്വദേശിയായ അഞ്ജിത കൃഷ്ണകുമാർ നയിച്ച കേരള ടീമിൽ വി. അഞ്ജു (കൊല്ലം), അസ്താ ജോയ് (എറണാകുളം), എ.വി. പുണ്യ (വയനാട്), ഇ.ടി. സ്വരൂപ (കണ്ണൂർ) എന്നിവരാണു മറ്റ് അംഗങ്ങൾ.
ആണ്‍കുട്ടികളുടെ വ്യക്തിഗത വിഭാഗത്തിൽ വയനാടിന്റെ എം.എസ്. ആബേൽ രണ്ടാം ബോർഡിൽ വെള്ളി നേടി.
ജിസ്മോൻ മാത്യുവാണു ചീഫ് കോച്ച്. ജനറൽ മാനേജർ: എ.എം. വിപിൻ. മാനേജർ: ടി. ഷിനി. കോച്ച്: കെ.പി. ധീരജ്.