ആദ്യ ഹീറ്റിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത അമേരിക്കയുടെ ഷാക്കരി റിച്ചാർഡ്സണ് (10.94), നാലാം ഹീറ്റിൽ ഓടിയ കാനഡയുടെ ഓഡ്രി ലെഡ്യൂക്ക് (10.95), രണ്ടാം ഹീറ്റ് ജേതാവായ സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡ് (10.95) എന്നിവരാണ് മികച്ച സമയം കുറിച്ച മറ്റുതാരങ്ങൾ. ഇന്ത്യൻ സമയം ഇന്നു രാത്രി 11.20 മുതൽ സെമി ഫൈനൽ പോരാട്ടങ്ങൾ അരങ്ങേറും. അർധരാത്രി 12.50നാണ് ഫൈനൽ.
പുരുഷ ഹീറ്റ്സ് ഇന്ന് വേഗക്കാരെ നിശ്ചയിക്കുന്ന പുരുഷ വിഭാഗം 100 മീറ്ററിന്റെ പ്രാധമിക, ആദ്യ റൗണ്ട് പോരാട്ടങ്ങൾ ഇന്നു നടക്കും. പ്രാധമിക റൗണ്ട് 2.05നും ആദ്യ റൗണ്ട് 3.25നുമാണ് ആരംഭിക്കുക. നാളെ രാത്രിയാണ് സെമി ഫൈനവൽ.