ഒളിന്പിക്സ് ആരംഭിക്കുന്നതിനു മുന്‍പേതന്നെ പലരും പാരീസിലെ വർധിക്കുന്ന ചൂടിനെപ്പറ്റിയുള്ള ആശങ്കകൾ പങ്കുവച്ചിരുന്നു. കാർബണ്‍ ബഹിർഗമനം കുറയ്ക്കാനായി സംഘാടകർ എയർ കണ്ടീഷണനിംഗ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്.
എയർ കണ്ടീഷനിംഗിനു പകരം തറ തണുപ്പിക്കാനുള്ള സംവിധാനവും ഗെയിംസ് വില്ലേജിനകത്ത് കുറഞ്ഞ താപനില നിലനിർത്താനുള്ള സംവിധാനവും ഉറപ്പാക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം.
എന്നാൽ, ഇതൊന്നും നടപ്പുള്ള കാര്യമല്ലെന്ന് നേരത്തേതന്നെ മനസിലാക്കിയ യുഎസ് അത്ലറ്റുകൾ പാരീസിൽ ലാൻഡ് ചെയ്തതുതന്നെ പോർട്ടബിൾ എയർ കണ്ടീഷണറുകളുമായാണ്. മിക്ക രാജ്യക്കാരും അവരവരുടെ താരങ്ങൾക്ക് പോർട്ടബിൾ എസി ലഭ്യമാക്കാനുള്ള തത്രപ്പാടിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച രാവിലെയാണ് എസി വാങ്ങുന്ന കാര്യത്തിൽ കായിക മന്ത്രാലയം തീരുമാനമെടുത്തത്. ഇതിനോടകം എസി കായികതാരങ്ങളുടെ റൂമിൽ എത്തുകയും ചെയ്തു. എസി ലഭിച്ചതോടെ കായികതാരങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കുംവിധം സുഖപ്രദമായ വിശ്രമം ലഭിക്കുമെന്നാണ് കരുതുന്നത്.