ഇന്റര്‍ ക്ലബ് മത്സരങ്ങക്കായി വടക്കന്‍ ജില്ലകളില്‍ നിന്നെത്തുന്ന കായിക താരങ്ങള്‍ കുറഞ്ഞത് 3500 രൂപയെങ്കിലും കണ്ടെത്തണം. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍നിന്നും വരുന്ന കായികതാരങ്ങള്‍ക്ക് അധികാരികള്‍ താമസസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
എന്‍ട്രി ഫീസ് ഇനത്തില്‍ മൂന്നര ലക്ഷത്തോളം രൂപ പിരിഞ്ഞു കിട്ടുന്നതാണ്. കാര്യവട്ടത്ത് നടക്കുന്ന ഇന്റര്‍ ക്ലബ് മത്സരങ്ങളിലെത്തുന്ന കായികതാരങ്ങളുടെ താമസം സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുകയാണ്.