വനിതാ 200 മീറ്റർ ടി12 ഇന്ത്യയുടെ സിമ്രാൻ ശർമ വെങ്കലം സ്വന്തമാക്കി. 24.75 സെക്കൻഡിലായിരുന്നു സിമ്രാന്റെ ഫിനിഷിംഗ്. ക്യൂബയുടെ ഒമാര ഡ്യൂറൻഡിനായിരുന്നു (23.62) സ്വർണം.
ഏഴു സ്വർണം, 29 മെഡൽ ഒരു പാരാലിന്പിക് എഡിഷനിൽ ഏറ്റവും കൂടുതൽ മെഡൽ എന്ന നേട്ടം കുറിച്ചാണ് ഇന്ത്യ പാരീസിൽനിന്നു മടങ്ങുന്നത്. ഏഴു സ്വർണം, ഒന്പതു വെള്ളി, 13 വെങ്കലം എന്നിങ്ങനെ 29 മെഡൽ ഇന്ത്യ 2024 പാരാലിന്പിക്സിൽ സ്വന്തമാക്കി. 2020 ടോക്കിയോയിൽ അഞ്ചു സ്വർണം, എട്ടു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ 19 മെഡൽ നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ടോക്കിയോയിലേതിനേക്കാൾ 10 മെഡൽ അധികം പാരീസിൽ നേടാൻ സാധിച്ചു.