സൈക്ലിംഗ്: സഞ്ജനയ്ക്കു വെള്ളി
Friday, March 14, 2025 12:03 AM IST
കോട്ടയം: ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി സൈക്ലിംഗ് 500 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ എംജി സർകലാശാലയുടെ എസ്. സഞ്ജന വെള്ളി സ്വന്തമാക്കി. ഭുവനേശ്വറിലെ കിറ്റ് യൂണിവേഴ്സിറ്റിയിലാണ് ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്.
ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയാണ് എറണാകുളം സ്വദേശിനിയായ സഞ്ജന.
എംജി സർവകലാശാലയിൽ വേലോഡ്രോം ഇല്ലാത്തതിനാൽ തെലുങ്കന, ആസാം, ഭുവനേശ്വർ തുടങ്ങിയ ഇടങ്ങളിലായിരുന്നു സഞ്ജനയുടെ പരിശീലനം. 27 വർഷത്തിനുശേഷമാണ് സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ എംജി സർവകലാശാലയ്ക്കു മെഡൽ ലഭിക്കുന്നത്. അജയ് പീറ്ററാണ് സഞ്ജനയുടെ പരിശീലകൻ.