തിരുവനന്തപുരം: എംഡിഎംഎ വിൽപനക്കാരായ രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. മാണിക്യവിളാകം പുതുവൽ പുത്തൻ വീട്ടിൽ അമീൻ(24), മേലെ പേരകം കൈലാസ് ഭവനിൽ ഗോകുൽ(25) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ ചാക്ക ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് 10.299 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടു വന്ന യുവാക്കൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിന്റെ കീഴിൽ വരുന്ന സ്കൂൾ പരിസരത്തെ കടകളിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറും സംഘവും നടത്തിയ പരിശോധനയിൽ10 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വെഞ്ഞാറമൂട് മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം കൊക്കോട്ടുകോണം ലൈല, ഷംല എന്നിവരുടെ കടയിൽ നിന്നും സമീപവാസിയായ റീജയുടെ വീട്ടിൽ നിന്നുമാണ് ഇവ പിടികൂടിയത് . വെമ്പായം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബർമുഡ മെൻസ് കസ്റ്റംസ് ഡിസൈനർ എന്ന കടയിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.