മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​ർ എ​ൻ​ജി​നീയ​റിം​ഗ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, June 22, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചി​ട്ടും നി​സം​ഗ​ത തു​ട​രു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹാ​ർ​ബ​ർ ചീ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഓ​ഫീ​സ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​രോ​ധി​ച്ചു.

മു​ത​ല​പ്പൊ​ഴി​യു​ടെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് അ​ഴി​മ​തി സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, അ​ഴി​മു​ഖം എ​ത്ര​യും വേ​ഗം ഡ്ര​ഡ്ജിം​ഗ ചെ​യ്ത് മ​ണ​ൽ നി​ക്കം ചെ​യ്യു​ക. മ​ര​ണ​പ്പെ​ട്ട 74 പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 50 ല​ക്ഷം വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, പു​ലി​മു​ട്ടു​ക​ളു​ടെ നീ​ളം കൂ​ട്ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധം ന​ട​ത്തി​യ​ത്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൂ​ന്തു​റ ജെ​യ്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ഴി​യൂ​ർ ജോ​ണ്‍​സ​ണ്‍, അ​ഡോ​ൾ​ഫ് ജി. ​മൊ​റൈ​സ്, സേ​വ്യ​ർ ലോ​പ്പ​സ്, ക​ര​മ​ന ന​സീ​ർ, മ​ണ​ക്കാ​ട് ച​ന്ദ്ര​ൻ​കു​ട്ടി, ഹെ​ൻ​ഡ്രി വി​ൻ​സ​റ്റ്, വ​ർ​ക്ക​ല അ​ഹ​മ്മ​ദ്, ടോ​ണി ഇ​ഗ്നേ​ഷ്യ​സ്, വേ​ളി സു​രേ​ന്ദ്ര​ൻ, ജ്യോ​തി ആ​ൻ​ഡ്രൂ​സ്, കെ​ന്ന​ഡി ലൂ​യീ​സ്, ജോ​ർ​ജ് വെ​ട്ടു​കാ​ട്,

അ​ടി​മ​ല​ത്തു​റ ഫ്രാ​ൻ​സി​സ്, ബി.​സി. മു​ത്ത​പ്പ​ൻ, അ​ഞ്ചു​തെ​ങ്ങ് ര​വീ​ന്ദ്ര​ൻ, ജെ. ​കു​ഞ്ഞു​മോ​ൻ, വി​ഴി​ഞ്ഞം സ്റ്റീ​ഫ​ൻ, ഒൗ​സേ​പ്പ് ആ​ന്‍റ​ണി, വേ​ളി സു​ശീ​ല, ല​ളി​ത സോ​ള​മ​ൻ, വി​ല്യം ലാ​ൻ​സി ത്രേ​സ്യാ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.