ലോയോള കോളജിൽ ദ്വിദിന ശിൽപശാല
1592934
Friday, September 19, 2025 7:00 AM IST
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ബോർഡ് ഓഫ് സ്റ്റഡീസ്, കേരള സർവകലാശാല കൊമേഴ്സ് വിഭാഗം, ലോയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "അക്കൗണ്ടിംഗിലും ഫിനാൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ദ്വിദിന സെമിനാറിനു ലോയോള കോളജിൽ തുടക്കമായി.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി. ജഗതി രാജ് സെമിനാർ ഉദ്ഘാടനം ചെയ്തു. മദ്രാസ് ഐഐടി ഫിനാൻസ് വിഭാഗം മേധാവി പ്രഫ. എം. തേൻമൊഴി അധ്യക്ഷത വഹിച്ചു. പ്രസംഗം നിർവഹിച്ചു. മുംബൈ സർവകലാശാലയിലെ കൊമേഴ്സ് പ്രഫ. സിഎംഎ കിന്നരി താക്കർ, ലോയോള കോളേജ് പ്രിൻസിപ്പൽ ഫാ. സാബു തോമസ് എന്നിവർ പ്രസംഗിച്ചു.
കേരള സർവകലാശാല മുൻ ഡീനും ലോയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് അക്കാദമിക് ഡയറക്ടറുമായ പ്രഫ. ഗബ്രിയേൽ സൈമൺ തട്ടിൽ സ്വാഗതവും കേരള സർവകലാശാല കൊമേഴ്സ് വിഭാഗം മേധാവി പ്രഫ. ടി. ബിജു നന്ദിയും പറഞ്ഞു.