നെയ്യാർ കനാലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ
1592941
Friday, September 19, 2025 7:16 AM IST
കാട്ടാക്കട: നെയ്യാർ കനാലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നതായി പരാതി. നെയ്യാറിന്റെ വലതുകര കനാൽ കടന്നുപോകുന്ന മാറനല്ലൂർ അരുവിക്കര ഭാഗത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടി കിടക്കുന്നത്. ഇവിടെ ചെറിയ ഷട്ടർ സ്ഥാപിച്ചിരിക്കുന്നതുമൂലം ഒരു വശത്ത് എല്ലാം മാലിന്യങ്ങളും അടിഞ്ഞുകൂടി കിടക്കുകയാണ്.
കനാലിലെ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിനു കത്തു നൽകിയെങ്കിലും ജലസേചന വകുപ്പാണ് നവീകരണ ജോലികൾ നടത്തേണ്ടതെന്ന് അധികൃതർ അറിയിച്ചതായാണു നാട്ടുകാർ പറയുന്നത്. മലവിള- കൊറ്റംപള്ളി തിരക്കൊഴിഞ്ഞ റോഡിൽ രാത്രി കാലത്ത് പാതയോരത്ത് നടക്കുന്ന മദ്യപാനവും തുടർന്ന് മദ്യക്കുപ്പികൾ കനാലിലേയ്ക്ക് വലിച്ചെറിയുന്നതും പതിവാണെന്നാണു നാട്ടുകാരുടെ പരാതി.