ആറുലക്ഷം രൂപയുടെ ധനസഹായ വിതരണം ചെയ്തു
1592939
Friday, September 19, 2025 7:16 AM IST
നെടുമങ്ങാട്: സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട കരകുളം മുല്ലശ്ശേരി സ്വദേശിയായ അനിൽകുമാറിന്റെ ആശ്രിതർക്ക് ആറുലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. അനിൽകുമാറിന്റെ മാതാവ് ലളിതമ്മ പി. ഉബൈദുള്ള എംഎൽഎയിൽനിന്നും സഹായം ഏറ്റുവാങ്ങി.
മുസ്ലിം ലീഗ് കരകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സമിതി അംഗം അഡ്വ. കണിയാപുരം ഹലീം മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജി. മാഹിൻ അബൂബക്കർ, കന്യാകുളങ്ങര ഷാജഹാൻ, എസ്.എ. വാഹിദ്, പോത്തൻകോട് റാഫി, എസ്എഫ്എസ്എ തങ്ങൾ, അലിക്കുഞ്ഞ് ഹാജി, കുഴിവിള നിസാമുദീൻ,
അസീം കരകുളം, നെടുമങ്ങാട് എം. നസീർ, പുലിപ്പാറ യൂസഫ്, സൈഫുദീൻ, കോൺഗ്രസ് നേതാക്കളായ സുകുമാരൻ നായർ, നൗഷാദ് കായ്പ്പാടി, കായ്പാടി അമീനുദീൻ, വെമ്പായം ഷെരീഫ്, എച്ച്. സിദ്ധിഖ്, അസനാർ ആശാൻ, വഞ്ചുവം ഷറഫ്, സഫീർ പുന്നമൂട്ടിൽ, ഷംനാദ്, മാഹിൻ കണ്ണ്, കുഴിവിള അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.