വികസന സന്ദേശ യാത്രയ്ക്ക് പതാക കൈമാറി
1592944
Friday, September 19, 2025 7:16 AM IST
വെള്ളറട: യൂത്ത് കോണ്‍ഗ്രസ് ഒറ്റശേഖരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന സന്ദേശ യാത്ര സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിപിന്‍ നീരാഴിയുടെ അധ്യക്ഷതയില്‍ ഒറ്റശേഖരമംഗലം ക്ഷേത്ര നടയില്‍നിന്നും ആരംഭിച്ച യാത്ര മുന്‍ എംഎല്‍എ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അനീഷ് കുരിശിങ്കല്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ചെയര്മാന് വട്ടക്കുഴി സാം കുട്ടി, പഞ്ചായത്ത് മെമ്പര്‍ മേരി മേബിള്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനിത ജോസഫ്, സ്വരാജ, ബ്രഹ്മിന് ചന്ദ്രന് തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ഡപത്തിന്‍കടവില്‍ അവസാനിച്ച യാത്ര യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഉപാധ്യക്ഷന്‍ റിങ്കു പടിപ്പുരയില്‍ ഉദ്ഘാടനം ചെയ്തു. സുല്‍ഫി ബാലരാമപുരം മുഖ്യപ്രഭാഷണം നടത്തി.