ലയണ്‍സ് ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്
1592932
Friday, September 19, 2025 7:00 AM IST
തിരുവനന്തപുരം: ലയണ്‍സ് ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് ലയണ്‍സ് ഡിസ്ട്രിക്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുക്തി ഫാര്‍മ ലയണ്‍ ടി. ബിജുകുമാര്‍ ഏറ്റുവാങ്ങി. കാട്ടാക്കട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡോ. സേഫ് മുഹമ്മദ് ഉബൈദ് അലി മൊയാലി അവാര്‍ഡ് സമ്മാനിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് 318 എ- യിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അവാര്‍ഡ്. ചടങ്ങില്‍ മാലിദ്വീപ് കൗണ്‍സിലേറ്റ് ഹെര്‍ എക്സലെന്‍സി അമിനാഥ് ഷിഫാന, ടിബറ്റന്‍ ദലയിലാമ ഇന്‍സ്റ്റ്യൂട്ട് ഫോര്‍ എഡ്യൂക്കേഷന്‍ ലക്ചര്‍ ഡോ. ടെന്‍സില്‍ സിലോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.