പാറശാല പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റ് സമാപിച്ചു
1592936
Friday, September 19, 2025 7:16 AM IST
പാറശാല: പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ഗെയിംസ് ഫെസ്റ്റിനു സമാപനമായി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനവിതരണവും ചെറുവാരക്കോണം എഎംസി ഗ്രൗണ്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ബിജു നിര്‍വഹിച്ചു.
പഞ്ചായത്ത് അംഗം ക്രിസ്തുരാജ്, എ.എസ്. സാംജി, ശ്യാം ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫുട്ഫോള്‍, വോളിബോള്‍, കബഡി, ക്രിക്കറ്റ് തുടങ്ങി വിവിധ കായിക ഇനങ്ങളില്‍ വിജയിച്ച് യോഗ്യത നേടിയ ടീമുകള്‍ ബ്ലോക്കുതല ഗെയിംസ് ഫെസ്റ്റില്‍ മത്സരിക്കും. വിജയികളായ ടീമുകള്‍ക്കുള്ള ട്രോഫികള്‍ സമ്മേളനത്തില്‍ വിതരണം ചെയ്തു.