ബെൻ ഡാര്‍വിന്റെ രാജി ആവശ്യപ്പെട്ട് പാറശാലയിൽ കോണ്‍ഗ്രസ് പ്രകടനം
1592940
Friday, September 19, 2025 7:16 AM IST
പാറശാല: പാറശാല ബ്ലോക്ക് മുന്‍ മെമ്പറും സിപിഎം സഹയാത്രികയുമായ വനിതയെ മാനസികമായി പീഡിപ്പിക്കുകയും അസഭ്യം പറഞ്ഞു കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം.
പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബെന്‍ ഡാര്വിന് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നു ബോധ്യപ്പെട്ട കോടതിയുടെ ഉത്തരവിന്മേൽ പാറശാല പോലീസ് കേസെടുക്കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ബെന്‍ ഡാര്വിന് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് പാറശാലയില്‍ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. അനൂപ് പാലിയോട് ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി പാറശാല സുധാകരന്, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോണ്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്, പാറശാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജസ്റ്റിന് രാജ്, ബ്ലോക്ക് സെക്രട്ടറി പാറശാല എൻ. അനില്‍, മണ്ഡലം ജനറല്‍ സുജിത്ത്, ബാലകൃഷ്ണന്, അലിഫ് ഖാന്, പഞ്ചായത്ത് അംഗങ്ങളായ വിനയനാഥ്, താരാ തുടങ്ങിയവര്‍ പ്രസംഗിച്ചു.