കെഎസ്ആർടിസി സർവീസ് പരിഗണനയിൽ
1592942
Friday, September 19, 2025 7:16 AM IST
നെടുമങ്ങാട്: ആറ്റിങ്ങൽ റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റി പരിധിയിൽ വെള്ളനാട്-കിഴക്കേ കോട്ട റൂട്ടിൽ പുതിയ കെഎസ്ആർടിസി സർവീസിന് അനുമതി നൽകുന്നത് പരിഗണനയിൽ.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ആറ്റിങ്ങൽ റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റി മേഖലാ യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്. പുതിയ പെർമിറ്റ്, പെർമിറ്റ് പുതുക്കൽ, പെർമിറ്റ് പേരു മാറ്റൽ എന്നിവ ഉൾപ്പെടെ 35 അപേക്ഷകൾ യോഗത്തിൽ പരിഗണിച്ചു.
ജില്ലാ പോലീസ് ചീഫ് (റൂറൽ) ജെ.കെ. ഡിനിൽ, ആറ്റിങ്ങൽ റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ കെ. ജോഷി, ആറ്റിങ്ങൽ റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റി സെക്രട്ടറി എസ്. ബിജു എന്നിവർ പങ്കെടുത്തു.