ശമ്പള പരിഷ്കരണം ഉടന്‍ നടപ്പിലാക്കണം: ചവറ ജയകുമാര്‍
1592931
Friday, September 19, 2025 7:00 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്നു കേരള എന്‍ജിഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍.
കേരള എന്‍ജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷ ശമ്പള പരിഷ്കരണ തത്വം ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. 2024 ജൂലൈയില്‍ പ്രാബല്യത്തില്‍ വരേണ്ട ശമ്പളപരിഷ്കരണത്തിനായി കമ്മീഷനെ നിയമിക്കാന്‍ പോലും ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി.എസ്. രാഗേഷ് അധ്യക്ഷത വഹിച്ചു. എം.ജെ. തോമസ് ഹെര്‍ബിറ്റ്, ആര്യനാട് പ്രശാന്ത് കുമാര്‍, ബി. അനില്‍കുമാര്‍, റാഷിദ, ജോബിന്സണ് തുടങ്ങിയവര്‍ പങ്കെടുത്തു.