ചട്ടമ്പിസ്വാമി ചരിത്രത്തെ മാറ്റിമറിച്ച നവോഥാന നായകൻ: ജി.ആർ. അനിൽ
1592938
Friday, September 19, 2025 7:16 AM IST
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക ചരിത്രത്തെ മാറ്റി മറിച്ച നവോഥാന നായകനാണു ചട്ടമ്പിസ്വാമിയെന്നു മന്ത്രി ജി.ആർ. അനിൽ.
ചട്ടമ്പിസ്വാമിയുടെ 172-ാമത് ജയന്തിയോടനുബന്ധിച്ചു തിരുവനന്തപുരം താലൂക്ക് എൻഎസ് എസ് യൂണിയന്റെ നേതൃത്വത്തിൽ കണ്ണമ്മുല വിദ്യാധിരാജ ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ നടത്തിയ പഞ്ചദിനതീർഥാടന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ അധ്യക്ഷത വഹിച്ചു.
താലൂക്ക് എൻഎസ്എസ് യൂണിയൻ ഏർപ്പെടുത്തിയ വിദ്യാധിരാജ പുരസ്കാരം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്കും ശ്രീ വിദ്യാധിരാജ സാഹിത്യ പുരസ്കാരം പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാലിനും മന്ത്രി സമ്മാനിച്ചു.
താലൂക്ക് യുണിയൻ വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ, കെ. ആർ. വിജയകുമാർ, അഡീഷണൽ അഡ്വ. ജനറൽ കെ.പി. ജയചന്ദ്രൻ, എം. ഈശ്വരി അമ്മ, യൂണിയൻ സെക്രട്ടറി വിജൂ വി. നായർ എന്നിവർ പങ്കെടുത്തു.