ഡിഫറന്റലി എബിള്‍ഡ് പീപ്പിള്‍സ് ലീഗ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി
1592927
Friday, September 19, 2025 7:00 AM IST
തിരുവനന്തപുരം: കേരളത്തിലെ ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിഫറന്റ്ലി എബിള്‍ഡ് പീപ്പിള്‍സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍. ഷംസുദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണമോ നോമിനേഷനോ നടത്തുക, ക്ഷേമ പെന്ഷന് പൊതുവിഭാഗങ്ങളില്‍ നിന്ന് ഭിന്നശേഷിക്കാരെ ഒഴിവാക്കി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി മാത്രം പ്രത്യേക പെന്ഷന് പദ്ധതി രൂപീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
ഡിഎപിഎല്‍ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം, ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയല്‍, എംഎല്‍എമാരായ എം. ഉബൈദുള്ള, കുറുക്കോളി മൊയ്തീന്, മുസ്ലിം ലീഗ് നേതാക്കളായ ബീമാപ്പള്ളി റഷീദ്, അഡ്വ. കണിയാപുരം ഹലീം തുടങ്ങിയവര്‍ പങ്കെടുത്തു.