നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ ശാസ്ത്രമേളയ്ക്ക് തിരിതെളിഞ്ഞു
1459986
Wednesday, October 9, 2024 8:05 AM IST
നെയ്യാറ്റിന്‍കര : ശാസ്ത്രത്തിന്റെ വികാസത്തിനൊപ്പം മാനസിക വളര്‍ച്ചയും അനിവാര്യമെന്ന് നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓലത്താന്നി വിക്ടറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ് അധ്യക്ഷയായി. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഡോ. എം.എ സാദത്ത്, കെ.കെ ഷിബു, ജെ. ജോസ് ഫ്രാങ്ക്ളിന്, എന്‍.കെ അനിതകുമാരി, എസ്.എ ഐശ്വര്യ, നെയ്യാറ്റിന്‍കര എഇഒ ഷിബു പ്രേംലാല്‍, സ്കൂള്‍ മാനേജര്‍ ഡി. രജീവ്, ജനറല്‍ കണ്‍വീനര്‍ ജി.എസ് ജ്യോതികുമാര്‍, ഹെഡ്മിസ്ട്രസ് ഡോ. എം.ആര് നിഷ, മുന്‍ പിടിഎ പ്രസിഡന്റ് എസ്. രാഘവന്‍നായര്‍, റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ എം. ജോണ്‍ ബായ് എന്നിവര്‍ പ്രസംഗിച്ചു.
നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലയിലെ 2405 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന മേള നാളെ സമാപിക്കും.