തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
1225991
Thursday, September 29, 2022 10:31 PM IST
പൂക്കോട്ടുംപാടം: റിട്ട.ഫോറസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുംപാടം പറന്പ എ.വി.ഭവനിലെ എസ്.വിജയനാണ് (58) മരിച്ചത്. ഉച്ചയ്ക്ക് മൂന്നോടെ പറന്പ പള്ളിക്ക് സമീപം നാട്ടക്കല്ലിലെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൂക്കോട്ടുംപാടം പോലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അനിത (അധ്യാപിക ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പൂക്കോട്ടുംപാടം). മക്കൾ: അനൂജ്, ലെനീഷ്.