ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി പ്ര​തി​പ​ക്ഷം
Thursday, December 1, 2022 12:25 AM IST
നി​ല​ന്പൂ​ർ: ആ​രോ​ഗ്യ​വ​കു​പ്പി​ലെ​യും ശി​ശു​ക്ഷേ​മ വ​കു​പ്പി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ്.
അ​ഞ്ചാം​പ​നി പ്ര​തി​രോ​ധ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ നി​ല​ന്പൂ​ർ പാ​ട്ടു​ത്സ​വ സ്വാ​ഗ​ത​സം​ഘ​ത്തി​ലേ​ക്കു ആ​ശാ​വോ​ള​ണ്ടി​യ​ർ​മാ​രെ​യും അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രെ​യും വി​ളി​ച്ചു​കൂ​ട്ടി​യ​തി​നെ​തി​രെ​യാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും ജി​ല്ലാ വ​നി​ത ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ​ക്കും പ്ര​തി​പ​ക്ഷ നേ​താ​വ് പ​രാ​തി ന​ൽ​കി​യ​ത്.
അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രെ​യും ആ​ശാ വോ​ള​ണ്ടി​യ​ർ​മാ​രെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ഞ്ചാം​പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ പാ​ട്ടു​ത്സ​വ സ്വാ​ഗ​ത​സം​ഘ യോ​ഗ​ത്തി​നു നി​ല​ന്പൂ​ർ ടി​ബി​യി​ലേ​ക്കു വി​ളി​ച്ചു​കൂ​ട്ടി​യെ​ന്നും ഇ​തു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.