പൂർവവിദ്യാർഥികൾ രക്തദാനം നടത്തി
1261280
Monday, January 23, 2023 12:46 AM IST
തിരൂർക്കാട്: തിരൂർക്കാട് എഎം ഹൈസ്കൂൾ 1994-95 ബാച്ചിലെ പൂർവവിദ്യാർഥികൾ രക്തദാനം നടത്തി. ’സ്മൃതിയോളങ്ങൾ’ എന്ന പേരിൽ 29ന് നടക്കുന്ന സംഗമത്തിനു മുന്നോടിയായാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്തദാനം നടത്തിയത്. ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സാലിം (തിരൂർക്കാട് സ്കൂൾ പൂർവവിദ്യാർഥി) ക്യാന്പ് ഉദ്ഘാടനം ചെയ്തു. 113 തവണ രക്തദാനം നൽകിയ ജീവകാരുണ്യ പ്രവർത്തകൻ അസീസ് കണ്ണൻതൊടി മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷൗക്കത്ത്, കണ്‍വീനർ ഗഫാർ അലി, ട്രഷറർ ഹക്കീം വൈദ്യർ, സുനിൽ, അസ്കർ, സലീം, നയിമുദീൻ ദിലീപ്, സുകേഷ്, നിസാർ, ബ്ലഡ് ബാങ്ക് ജീവനക്കാരായ സുവർണ, ബേബി എന്നിവർ നേതൃത്വം നൽകി.