മെഡിസെപ്പ് പദ്ധതി കാര്യക്ഷമമാക്കണം: കെഎസ്എസ്പിയു
1265488
Monday, February 6, 2023 11:20 PM IST
മലപ്പുറം: ധനകാര്യ മന്ത്രാലയം വിഭജിച്ച് സർവീസ് പെൻഷൻ, ആരോഗ്യ സുരക്ഷാ പദ്ധതി, മെഡിസെപ്പ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പുതിയ മന്ത്രാലയം രൂപീകരിക്കുകയും സ്പെഷൽ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്യുക, പെൻഷൻ പരിഷ്ക്കരണ കുടിശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കഐസ്എസ്പിയു) ഇരുന്പൂഴി 31-ാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിറ്റിലെ അവശത അനുഭവിക്കുന്ന പെൻഷൻകാർക്ക് സാന്പത്തിക സഹായം വിതരണം ജില്ലാ കമ്മിറ്റി അംഗം ഇ.പി ബാലകൃഷ്ണൻ നിർവഹിച്ചു. മലപ്പുറം ബ്ലോക്ക് അംഗം പി.ബി ബഷീർ ഉദ്ഘാടനം ചെയ്തു. ടി. നാരായണൻ അധ്യക്ഷത വഹിച്ചു. സോമനാഥൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ. അബൂബക്കർ, എ. ഹരിരാജൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി. നാരായണൻ (പ്രസിഡന്റ)്, എ. അച്യുതൻ (സെക്രട്ടറി), കെ. അബൂബക്കർ (ജോയിന്റ് സെക്രട്ടറി), സി.പി അബൂബക്കർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.