ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു
1296701
Tuesday, May 23, 2023 12:52 AM IST
മഞ്ചേരി: ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മഞ്ചേരി പയ്യനാട് താമരശേരി കിളിയൻതൊടുവിൽ സുഭാഷിന്റെ മകൻ വിബിനേഷ് (19) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10ന് കുട്ടിപ്പാറ അത്താണിക്കലിലാണ് അപകടം സംഭവിച്ചത്. സുഹൃത്ത് വിളിച്ചതിനെ തുടർന്നു വീട്ടിൽ നിന്നു അന്പലപ്പടി വഴി മഞ്ചേരിയിലേക്ക് പോവുകയായിരുന്നു വിബിനേഷ്.
അത്താണിക്കലിൽ വച്ച് വിബിനേഷ് ഓടിച്ച ബൈക്ക് റോഡരികിൽ നിർത്തിയിട്ട മറ്റൊരു ബൈക്കിലിടിച്ച് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ വിബിനേഷിനെ ഉടൻ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: വിജയകുമാരി. സഹോദരങ്ങൾ: സുബീഷ്, സുബിനേഷ്, വിബീഷ്.