ജി​ല്ല​യി​ൽ 84.53 ശ​ത​മാ​നം ജ​യം
Friday, May 26, 2023 12:32 AM IST
മ​ല​പ്പു​റം: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ജി​ല്ല​യ്ക്ക് എ ​പ്ല​സ് വി​ജ​യം. 4,897 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ത​ന്നെ മു​ന്നി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം 4,283 പേ​ർ ഫു​ൾ എ ​പ്ല​സ് നേ​ടി​യി​രു​ന്നു. ജി​ല്ല​യി​ലെ 243 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 60,380 പേ​രാ​ണ് പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ 51,039 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 84.53 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷം 86.80 ശ​ത​മാ​ന​മാ​യി​രു​ന്നു. ജി​ല്ല​യി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 12 സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യി​ട്ടു​ണ്ട്.
ടെ​ക്നി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 396 വി​ദ്യാ​ർ​ഥി​ക​ളി​ൽ 294 പേ​രും വി​ജ​യി​ച്ചു. 74.24 ആ​ണ് വി​ജ​യ ശ​ത​മാ​നം. 66 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം. 18 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. സ്കോ​ൾ കേ​ര​ള (ഓ​പ്പ​ണ്‍ സ്കൂ​ൾ) വി​ഭാ​ഗ​ത്തി​ലെ 15,046 വി​ദ്യാ​ർ​ഥി​ക​ളി​ൽ 6,880 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​യി. 45.73 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷം 47.81 ശ​ത​മാ​നം ആ​യി​രു​ന്നു. 212 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി.
നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ (കു​ട്ടി​ക​ളു​ടെ
എ​ണ്ണം)
എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ
പൊ​ന്നാ​നി എം​ഇ​എ​സ് എ​ച്ച്എ​സ്എ​സ് (237), രാ​മ​നാ​ട്ടു​ക​ര എ​ച്ച്എ​സ്എ​സ് വൈ​ദ്യ​ര​ങ്ങാ​ടി (178), മാ​റാ​ക്ക​ര വി​വി​എം എ​ച്ച്എ​സ്എ​സ് (256), കോ​ട്ടൂ​ർ എ​ക​ഐം എ​ച്ച്എ​സ്എ​സ് (194), ചാ​പ്പ​ന​ങ്ങാ​ടി പി​എം​എ​സ്എ വി​എ​ച്ച്എ​സ്എ​സ് (117), അ​രീ​ക്കോ​ട് സു​ല്ല​മു​സ്‌​സ​ലാം ഓ​റി​യ​ന്‍റ​ൽ എ​ച്ച്എ​സ്എ​സ് (130), ഒ​ള​വ​ട്ടൂ​ർ എ​ച്ച്ഐ​ഒ എ​ച്ച്എ​സ്എ​സ് (119).
അ​ണ്‍ എ​യ്ഡ​ഡ്
നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ എ​ച്ച്എ​സ്എ​സ് (12), വേ​ങ്ങ​ര അ​ൽ ഇ​ഹ്സാ​ൻ ഇം​ഗ്ലി​ഷ് എ​ച്ച്എ​സ്എ​സ് (42), ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ എ​ച്ച്എ​സ്എ​സ് (210), നി​ല​ന്പൂ​ർ പീ​വീ​സ് എ​ച്ച്എ​സ്എ​സ് (63), ചേ​ല​ക്കാ​ട് ധ​ർ​മ്മ​ഗി​രി ഐ​ഡി​യ​ൽ എ​ച്ച്എ​സ്എ​സ് (65).
സ്പെ​ഷ​ൽ സ്കൂ​ൾ
വാ​ഴ​ക്കാ​ട് കാ​രു​ണ്യ​ഭ​വ​ൻ എ​ച്ച്എ​സ്എ​സ് ഫോ​ർ ദ ​ഡ​ഫ് (14)