സ്കി​ല്‍ പാ​ര്‍​ക്ക് ലോ​ഞ്ചിം​ഗും ലോ​ഗോ പ്ര​കാ​ശ​ന​വും
Sunday, December 3, 2023 7:11 AM IST
മ​ഞ്ചേ​രി: പ​ഠ​ന​ത്തോ​ടൊ​പ്പം ക​ലാ​കാ​യി​ക തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യി പു​ല്ലൂ​ര്‍ ജി​യു​പി സ്കൂ​ളി​ല്‍ ആ​രം​ഭി​ച്ച സ്കി​ല്‍ പാ​ര്‍​ക്ക് ലോ​ഞ്ചിം​ഗും ലോ​ഗോ പ്ര​കാ​ശ​ന​വും അ​ഡ്വ.​യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

അ​വ​ധി​ദി​ന​ങ്ങ​ളാ​യ ശ​നി​യാ​ഴ്ച​ക​ളി​ല്‍ നാ​ല് മു​ത​ല്‍ ഏ​ഴു വ​രെ ക്ലാ​സി​ലെ 707 കു​ട്ടി​ക​ളാ​ണ് സ്കി​ല്‍ പാ​ര്‍​ക്കി​ലു​ള്ള​ത്. ക​രാ​ട്ടെ-119, ഫു​ട്ബോ​ള്‍- 135 , ത​യ്യ​ല്‍-67, ചി​ത്ര​ര​ച​ന-65, എം​ബ്രോ​യി​ഡ​റി-15, സം​ഗീ​തം-35, ബാ​ന്‍റ്-21, സോ​പ്പ് -സോ​പ്പു​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം-60, കു​ട-45, എ​ല്‍​ഇ​ഡി ബ​ള്‍​ബ് നി​ര്‍​മാ​ണം -60, ഭ​ക്ഷ്യ​സം​സ്ക​ര​ണം- 45, നീ​ന്ത​ല്‍-45 കു​ട്ടി​ക​ളാ​ണ് സ്കി​ല്‍ പാ​ര്‍​ക്കി​ല്‍ വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ എ.​കെ.​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കി​ല്‍ പാ​ര്‍​ക്കി​ല്‍ നി​ര്‍​മ​ച്ച ഉ​ത്പ​ന്ന​ങ്ങ​ളാ​യ എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍, അ​ച്ചാ​റു​ക​ള്‍, കു​ട​ക​ള്‍, വാ​ഷിം​ഗ് പൗ​ഡ​ര്‍, ഫ്ളോ​ര്‍ ക്ലീ​ന​ര്‍, ഹാ​ന്‍​ഡ് വാ​ഷ് എ​ന്നി​വ​യു​ടെ വി​പ​ണ​ന ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ യാ​ഷി​ക് മേ​ച്ചേ​രി നി​ര്‍​വ​ഹി​ച്ചു.

നീ​ന്ത​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തീ​ക​രി​ച്ച 45 കു​ട്ടി​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ഇ​ഒ എ​സ്. സു​നി​ത വി​ത​ര​ണം ചെ​യ്തു. ബാ​ന്‍റ്, നീ​ന്ത​ല്‍ പ​രി​ശീ​ല​ക​ര്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ഹു​സൈ​ന്‍ മേ​ച്ചേ​രി വി​ത​ര​ണം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ.​കെ. പു​രു​ഷോ​ത്ത​മ​ന്‍ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​പി മു​ഹ​മ്മ​ദ് യൂ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.