വെറ്റിലപ്പാറയിൽ വൈഎംസിഎ ആംബുലൻസ് സർവീസ്
1576520
Thursday, July 17, 2025 5:53 AM IST
വെറ്റിലപ്പാറ: ജീവകാരുണ്യ രംഗത്ത് കാൽനൂറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന വെറ്റിലപ്പാറ വൈഎംസിഎ യുടെ ആംബുലൻസ് സർവീസ് വൈഎംസിഎ നാഷണൽ പ്രസിഡന്റ് ഡോ. വിൻസന്റ് ജോർജ് ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് വെറ്റിലപ്പാറ വൈഎംസിഎ ഹാളിൽ ചേർന്ന പൊതുസമ്മേളനം ഡോ. വിൻസന്റ് ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. സേവ്യർ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് വടക്കേൽ അനുഗ്രഹ പ്രഭാഷണം നടത്തി.
വൈഎംസിഎ കോഴിക്കോട് സബ് റീജിയൻ ചെയർമാൻ ജേക്കബ് ജോണ്‍, വൈഎംസിഎ നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എം. മത്തായി, സാമുവൽ, പഞ്ചായത്ത് മെംബർ ദീപ രജിദാസ്, ഹോളി ക്രോസ് കോണ്‍വെന്റ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്മിത, വനിതാ ഫോറം സെക്രട്ടറി എം.പി. ബബ്ലു, വൈഎംസിഎ വൈസ് പ്രസിഡന്റ് എം.സി. ജോസ്, ജോയിന്റ് സെക്രട്ടറി ജോയ് ജോർജ് എന്നിവർ പ്രസംഗിച്ചു.
മുൻ സെക്രട്ടറി ജോസ് അബ്രഹാം ആംബുലൻസ് പ്രൊജക്ട് അവതരണം നടത്തി. ചടങ്ങിൽ ആംബുലൻസ് ഡ്രൈവർമാരെ വൈഎംസിഎ നാഷണൽ പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു.