പെരിന്തൽമണ്ണ -വളാഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി വേണം: സമ്മേളനം
1576528
Thursday, July 17, 2025 5:56 AM IST
പെരിന്തൽമണ്ണ: നിരവധി ഹ്രസ്വ,ദീർഘദൂര യാത്രക്കാർ അന്വേഷണത്തിന് ആശ്രയിക്കുന്ന പട്ടാന്പിയിലെ കഐസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും യാത്രാക്ലേശം നേരിടുന്ന പെരിന്തൽമണ്ണ -വളാഞ്ചേരി സെക്ടറിൽ കഐസ്ആർടിസി ബസ് സർവീസ് ഏർപ്പെടുത്തണമെന്നും കഐസ്ആർടിഇഎ (സിഐടിയു) പെരിന്തൽമണ്ണ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ട്രഷറർ ഇ.എൻ. ജിതേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന സെക്രട്ടറി എസ്. സന്തോഷ്കുമാർ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി പി.കെ. സജീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. കൃഷ്ണദാസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി കെ. സന്തോഷ്, ജില്ലാ പ്രസിഡന്റ് എം. അബ്ദുറഹ്മാൻ, സെക്രട്ടറി പി.കെ. കൈരളീദാസ്, ടി. ദേവിക എന്നിവർ പ്രസംഗിച്ചു. എം.പി. ഉണ്ണികൃഷ്ണൻ രക്തസാക്ഷി പ്രമേയവും എ.എം. ബ്രിജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: പി.കെ. സജീഷ് (പ്രസിഡന്റ്), കെ. രാമൻകുട്ടി (സെക്രട്ടറി), കെ. കൃഷ്ണദാസ് (ട്രഷറർ).