തപാൽ സേവനങ്ങൾ തടസപ്പെടും
1576529
Thursday, July 17, 2025 5:56 AM IST
മലപ്പുറം: പുതിയ സോഫ്റ്റ് വെയർ മൈഗ്രേഷൻ നടക്കുന്നതിനാൽ മഞ്ചേരി പോസ്റ്റൽ ഡിവിഷന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പോസ്റ്റ് ഓഫീസുകളിലും 21ന് ’നോ ട്രാൻസാക്ഷൻ ഡേ’ ആയിരിക്കുമെന്ന് മഞ്ചേരി പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു.
പണമിടപാടുകൾ നടത്തുന്നതും തപാൽ ഉരുപ്പടികൾ അയക്കുന്നതും ഉൾപ്പെടെ യാതൊരു വിധ സേവനങ്ങളും അന്നേ ദിവസം ഉണ്ടായിരിക്കില്ല.
സോഫ്റ്റ് വെയർ മൈഗ്രേഷൻ തയാറെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 17, 18, 19 ദിവസങ്ങളിൽ ഇത്തരത്തിലുള്ള സേവനങ്ങൾ പരിമിതമായ തോതിൽ മാത്രമേ ലഭ്യമാകൂ. മൈഗ്രേഷൻ ദിവസമായ 22 മുതൽ ഒരാഴ്ച വരെ സേവനങ്ങളിൽ സാങ്കേതിക തടസങ്ങൾ നേരിടും.