വ്യാപാരി വ്യവസായി സമിതി ചാരിറ്റി ബോക്സ് സ്ഥാപിക്കും
1576525
Thursday, July 17, 2025 5:53 AM IST
പെരിന്തൽമണ്ണ: വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ചികിത്സയ്ക്ക് സാന്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിന് വ്യാപാര സ്ഥാപനങ്ങളിൽ ചാരിറ്റി ബോക്സ് സ്ഥാപിക്കും. ഇതിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ ടൗണിൽ ഗൾഫ് ഓണിൽ ജോയിന്റ് ആർടിഒ എം. രമേഷ് സ്ഥാപന ഉടമ സലാം ഗൾഫോണിന് ചാരിറ്റി ബോക്സ് നൽകി നിർവഹിച്ചു.
ഏരിയ സെക്രട്ടറി പി.പി. അബ്ബാസ്, യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, യൂണിറ്റ് പ്രസിഡന്റ് നെച്ചിയിൽ മൻസൂർ, എം. നവാസ്, ആർ.എസ്. റിയാസ്, കൈപ്പുള്ളി റിയാസ്, ശശിമാത, എം. ഷാഹുൽഹമീദ്, മോനു മുഹമ്മദ്, എ.ഒ.അക്ബർ, കെ.ടി.റീന, എ.നസീമ, കെ.പി. മുജീബ്, സുരേഷ് എന്ന അച്ചു, അനൂപ് പ്രിന്റ് ഓണ്‍ തുടങ്ങിയവർ പങ്കെടുത്തു.