രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു
1576593
Thursday, July 17, 2025 10:24 PM IST
പെരിന്തൽമണ്ണ: ടൗണിൽ രണ്ടിടത്തായി രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്പി ഓഫീസിന് മുന്നിൽ റോഡിലായി അകതിയൂർ ചീരൻ വീട്ടിൽ സി.പി തമ്പി (52), മൗലാന ആശുപത്രിക്ക് സമീപം ലോഡ്ജിൽ മണ്ണാർക്കാട് കരിമ്പുഴ നടുത്തൊടി പി. വിശ്വനാഥിന്റെ മകൻ വി. ഉമേഷ് (41) എന്നിവരാണ് മരിച്ചത്.
രണ്ട് മൃതദേഹങ്ങളും നിയമ നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.