നിലമ്പൂർ കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സിന്റെ നിർമാണം ഉടൻ പൂർത്തികരിക്കണമെന്ന്
1576801
Friday, July 18, 2025 5:38 AM IST
നിലമ്പൂർ: കെഎസ്ആർടിസി നിലമ്പൂർ ഇന്റർസ്റ്റേറ്റ് ബസ് ടെർമിനൽ കോംപ്ലക്സിന്റെ പണി ഉടൻ പൂർത്തീകരിക്കണമെന്ന് കെഎസ്ആർടിഇഎ(സിഐടിയു)നിലമ്പൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ബി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി സജിൽ ബാബു റിപ്പോർട്ടും ട്രഷറർ സിദ്ദീഖ് വരവുചെലവ് കണക്കും എസ്. സന്തോഷ് കുമാർ കേന്ദ്രകമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. സന്തോഷ്, ജില്ലാ സെക്രട്ടറി പി.കെ. കൈരളിദാസ്, കെ.എ. നിസാർ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പി. റിയാസ് (പ്രസിഡന്റ്), വി.കെ. സജിൽ ബാബു (സെക്രട്ടറി), പി. സിദ്ധീഖ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.