മിനിലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
1577097
Saturday, July 19, 2025 5:43 AM IST
നിലന്പൂർ: നിലന്പൂർ താഴെ ചന്തക്കുന്നിൽ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെയാണ് അപകടം. തമിഴ്നാട്ടിൽ നിന്ന് പഴക്കുല കയറ്റിവന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള മിനിലോറിയാണ് താഴെ ചന്തക്കുന്നിലെ എഐ കാമറക്ക് സമീപമുള്ള റോഡരികിലെ കലുങ്കിൽ തട്ടി മറിഞ്ഞത്.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. പരിക്കേറ്റവരെ നാട്ടുകാർ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.