അനധികൃത ക്വാറിയിൽ നിന്ന് ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും പിടികൂടി
1576802
Friday, July 18, 2025 5:38 AM IST
പെരിന്തൽമണ്ണ: വലമ്പൂർ വില്ലേജിൽ മണ്ണാറമ്പ് പ്രവർത്തിക്കുകയായിരുന്ന അനധികൃത ക്വാറിയിൽ നിന്നും അഞ്ച് ടിപ്പർലോറികളും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും റവന്യു സ്ക്വാഡ് പിടികൂടി.
പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർ എം.കെ. സുനിൽകുമാർ, ക്ലാർക്കുമാരായ എം.ശശികുമാർ, അനിൽകുമാർ, ഡ്രൈവർ അമൃത്രാജ് എന്നിവർ പങ്കെടുത്തു. വരുംദിനങ്ങളിലും കർശന പരിശോധന നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു.