ഓർമപ്പെരുന്നാളും 45-ാമത് തീർഥാടന പദയാത്രയും 20ന്
1576799
Friday, July 18, 2025 5:38 AM IST
കരുവാരകുണ്ട്: ധന്യൻ മാർ ഇവാനിയോസ് വലിയ മെത്രാപ്പോലീത്തയുടെ 72-ാം ഓർമപ്പെരുന്നാളും 45-ാമത് തീർഥാടന പദയാത്രയും 20ന് കരുവാരകുണ്ട് വീട്ടിക്കുന്ന് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ നടക്കും. രാവിലെ ഒന്പതിന് കരുവാരകുണ്ട് പുന്നക്കാട് ചുങ്കത്ത് നിന്നാണ് പദയാത്ര ആരംഭിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
പുന്നക്കാട് ചുങ്കം മുതൽ വീട്ടിക്കുന്ന് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിവരെയാണ് തീർഥാടന പദയാത്ര നടക്കുക. തുടർന്ന് ആഘോഷമായ സമൂഹ വിശുദ്ധ ബലിയും ധൂപപ്രാർഥനയും നടക്കുമെന്ന് പ്രോട്ടോ വികാരി ഫാ. തോമസ് ചാപ്രത്ത്,
വൈദിക സെക്രട്ടറി ഫാ. ജോർജ് ആലുംമൂട്ടിൽ, നിലമ്പൂർ മേഖല പാസ്റ്ററൽ സെക്രട്ടറി സിജു ഏബ്രഹാം പുരയിടത്തിൽ, ഇടവക ട്രസ്റ്റി അഭിലാഷ് കുന്നേൽ, സെക്രട്ടറി വർഗീസ് ശങ്കറായിക്കുന്നത്ത്, അനിസ്റ്റോ പാറേക്കാട്ടിൽ എന്നിവർ അറിയിച്ചു.