യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി
1576797
Friday, July 18, 2025 5:38 AM IST
മന്പാട്: മന്പാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഎം മന്പാട് പഞ്ചായത്ത് കമ്മിറ്റിയും പഞ്ചായത്ത് ഭരണസമിതിയും നടത്തുന്ന കുപ്രചാരണങ്ങൾ യാഥാർഥ്യവുമായി ചേരുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
മന്പാട് ഗ്രാമപഞ്ചായത്തിന് ലഭിക്കേണ്ട സിആർഎസ് ഫണ്ട് കരുവാരകുണ്ട് പഞ്ചായത്തിന് എംഎൽഎ നൽകിയെന്ന ആരോപണം സിപിഎം ബോധപൂർവം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ഭരിക്കുന്ന മന്പാട് പഞ്ചായത്തിന് ലഭിക്കേണ്ട സിആർഎസ് ഫണ്ട് എങ്ങനെ എൽഡിഎഫ് ഭരിക്കുന്ന കരുവാരകുണ്ട് പഞ്ചായത്തിന് പോയതെന്ന് സിപിഎം വ്യക്തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പന്താർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷെരീഫ് കൊട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി. യു. സിദീഖലി, അഡ്വ. കെ.സി. നസീം, കെ. ഫിർദോസ് ഖാൻ, പി.പി. റസാഖ്, ശിഹാബ് കാന്പ്രത്ത്, മൂർക്കൻ റഹീം, കെ. അക്ബർ. വി.ടി. കാസിം എന്നിവർ പ്രസംഗിച്ചു.