"നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് പുതിയ എക്സ്റേ മെഷീൻ വാങ്ങും'
1576760
Friday, July 18, 2025 5:32 AM IST
നിലന്പൂർ: ജില്ലാ ആശുപത്രിയിൽ തകരാറിലായ എക്സ്റേ മെഷീന് പകരം പുതിയ എക്സ്റേ മെഷീൻ വാങ്ങും. ഇന്നലെ നടന്ന എച്ച്എംസി യോഗത്തിലാണ് സുപ്രധാന തീരുമാനം. ഇതിനായി 70 ലക്ഷം രൂപ ചെലവഴിക്കും.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആധുനിക രീതിയിലുള്ള മോർച്ചറി നിർമിക്കാനും തീരുമാനിച്ചു. ഇതിനായി ഒരു കോടി രൂപ ചെലവഴിക്കും. ഹബ്ബ് ലാബിന്റെ ഉദ്ഘാടന തീയതി നിശ്ചയിക്കാൻ സബ് കമ്മറ്റിയേയും യോഗം ചുമതലപ്പെടുത്തി. ഓപറേഷൻ തിയേറ്ററിലേക്ക് ഓട്ടോ ക്ലേവ് വാങ്ങുന്നതിനും ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ ചോർച്ച അടയ്ക്കുന്നതിനും അംഗികാരം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ഷെറോണ റോയ്. കെ.ടി. അജ്മൽ, എച്ച്എംസി അംഗങ്ങളായ എ. ഗോപിനാഥ്,
ഇ പത്മാക്ഷൻ, കെ.സി. വേലായുധൻ, കെ.ടി. കുഞ്ഞാൻ, പരുന്തൻ നൗഷദ്, പാലോളി മെഹബൂബ്, ജസ്മൽ പുതിയറ, കൊമ്പൻ ഷംസുദ്ദീൻ, ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ആർഎംഒ ഡോ. പ്രവീണ, ലേ-സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.