"വിവര സാങ്കേതിക വിദ്യയെ ഗുണകരമായി പ്രയോജനപ്പെടുത്താൻ പരിശീലിപ്പിക്കണം'
1576762
Friday, July 18, 2025 5:32 AM IST
നിലമ്പൂര്‍: വരുംകാലങ്ങളില്‍ വിവര സാങ്കേതികത വിദ്യയെ രാഷ്ട്രത്തിന്റെ സൃഷ്ടിപരമായ നിര്‍മിതിക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിലാവണം വിദ്യാര്‍ഥികളും അധ്യാപകരും പരിശീലനം നേടേണ്ടതെന്ന് കേന്ദ്രമന്ത്രി ജയന്ത് ചൗധരി പറഞ്ഞു.
പിഎംജെവികെ പദ്ധതിയില്‍ അമല്‍ കോളജ് കാന്പസിലെ സ്കില്‍ സെന്ററില്‍ ആരംഭിച്ച നൈപുണ്യ കോഴ്സുകളുടെ ഉദ്ഘാടനം ഡ്രോൺ പറത്തി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.
അദ്ദേഹം. പി.വി. അബ്ദുല്‍ വഹാബ് എംപി അധ്യക്ഷത വഹിച്ചു. ആര്യാടന് ഷൗക്കത്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, അമല്‍ കോളജ് പ്രിന്‍സിപ്പൽ പ്രഫ. ഡോ. കെ.പി. മുഹമ്മദ് ബഷീര്‍, പി.വി. അലിമുബാറക്,
പി.വി. ജാവേദ് അബ്ദുല്‍ വഹാബ്, നാലകത്ത് മുഹമ്മദ്, പി.വി. മുനീര്‍, നാലകത്ത് ബീരാന്‍കുട്ടി, പി.എം. ഉസ്മാനലി, എം. മന്‍സൂര്‍, ദേവരാജന്‍ തോട്ടുപൊയിൽ തുടങ്ങിയവര്‍ സംസാരിച്ചു.