കാട്ടുപന്നി ശല്യം: പഞ്ചായത്ത് അധികാരം ഉപയോഗിക്കണമെന്ന്
1576800
Friday, July 18, 2025 5:38 AM IST
കാളികാവ്: കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. തൊഴിലാളികളുടെ ജീവന് കാട്ടുപന്നികൾ ഭീഷണിയായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സർക്കാർ അനുവാദം നൽകിയ ഷൂട്ടർമാരെ ഉപയോഗപ്പെടുത്തി കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണമെന്ന് കർഷക സംഘം ആവശ്യപ്പെട്ടു. പി.ജയദീപ്, ഷാഹിനാഗഫൂർ, വാളാഞ്ചിറ ബഷീർ, മാനുക്കുട്ടൻ, വി.എം. റഷീദ്, ഷാനി ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.