കത്തെഴുത്ത് മത്സര വിജയി ഉപഹാരം ഏറ്റുവാങ്ങി
1576798
Friday, July 18, 2025 5:38 AM IST
അങ്ങാടിപ്പുറം: "തപാലിൽ ലഭിച്ച ആദ്യത്തെ കത്ത്' എന്ന വിഷയത്തിൽ ജില്ലയിലെ വിദ്യാർഥികൾക്കായി മലപ്പുറം പോസ്റ്റ് ഫോറം സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിൽ വിജയിയായ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി ജിന്റ മരിയയ്ക്ക് കാഷ് പ്രൈസും പ്രശസ്തി ഫലകവും സമ്മാനിച്ചു. പരിയാപുരം സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പോസ്റ്റ് ഫോറം പ്രസിഡന്റ് പി.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു.
പോസ്റ്റ് ഫോറം സെക്രട്ടറി കവി മണമ്പൂർ രാജൻ ബാബു മുഖ്യാതിഥിയായി. പെരിന്തൽമണ്ണ സബ് ഡിവിഷൻ അസി.പോസ്റ്റൽ സൂപ്രണ്ട് എസ്.സുനിത ഉപഹാരം കൈമാറി. പ്രധാനാധ്യാപകൻ പി.ടി.ബിജു, മനോജ് വീട്ടുവേലിക്കുന്നേൽ, പരിയാപുരം പോസ്റ്റ് മിസ്ട്രസ് ഷൈനി ജെയിംസ്, ആൻ മരിയ ടോണി എന്നിവർ പ്രസംഗിച്ചു.